കോഴിക്കോട്: ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് അവധി നല്കി. നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് ഇവരോട് ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. നിപ്പ വൈറസ് ബാധിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന രണ്ട് പേര് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കിയെങ്കിലും ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
നിപ ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 17 പേരാണ് മരിച്ചത്. ആയിരത്തോളം ആളുകള്‍ നിരീക്ഷണത്തിലുമുണ്ട്.