കൊച്ചി: കെവിന് കേസിലെ പ്രതികളുടെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് കോട്ടയം മുന്‍ എസ് പി മുഹമ്മദ് റഫീക്ക്. തനിക്ക് പ്രതികളുമായോ കുടുംബാഗംങ്ങളുമായോ യാതൊരു ബന്ധവുമില്ല. പ്രതികളുടെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും എസ് പി മുഹമ്മദ് റഫീക്ക് പറഞ്ഞു.
കോട്ടയം ദുരഭിമാന കൊലകേസില്‍ പ്രതിയായ കോട്ടയം ഗാന്ധി നഗര്‍ എ എസ്ഐ ബിജുവിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതിഭാഗം അഭിഭാഷകന് എസ്പിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീക്കിന്റെ ബന്ധുവാണ് കേസിലെ മുഖ്യ പ്രതി സാനുവിന്റെ ഉമ്മ രഹ്ന എന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്നും ഇവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ് പി മുഹമ്മദ്ദ് റഫീക്ക് പറഞ്ഞു.
കേസില്‍ തനിക്ക് വീഴ്ചപ്പറ്റിയിട്ടില്ല. കെവിനെ തട്ടിക്കൊണ്ട് പോയ വിവരം അറിഞ്ഞിട്ടും ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ വൈകുകയായിരുന്നു.
കേസില്‍ ഇടപെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് എഎസ്ഐ ബിജുവിന്റെ പരാതി. കേസന്വേഷണത്തില്‍ എസ്പിക്ക് വീഴ്ചപ്പറ്റിയെന്ന ആരോപണം നേരെത്തെ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ട് പിന്നാലെ കോട്ടയം എസ്പിയായിരുന്ന വി.എം മുഹമ്മദ് റഫീക്കിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.