കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ്. ഇവരുടെ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. എങ്കിലും വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശം കിട്ടിയ ശേഷമേ ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കുകയുള്ളു. ഇവര്‍ക്ക് റിബ വൈറിന് മരുന്ന് കൊടുത്തിരുന്നു.
അതേ സമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് അവലോകന യോഗം ചേരും. ജില്ലയില്‍ കഴിഞ്ഞ ദിവസം അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. പൊതു സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.