അഹമ്മദാബാദ്: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി. അഹമ്മദാബാദ് വിമാനത്താവളത്തിലായിരുന്നു സംഭവം. ബാങ്കോക്കിലേക്ക് പോകേണ്ടിയിരുന്ന എസ്ജി-85 എന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ആയിരുന്നു അപകടം. 188 യാത്രക്കാരാണ് വിമാനത്തിനുളളില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് റണ്‍വെയിലൂടെ മറ്റ് വിമാനങ്ങളുടെ യാത്ര തടസപ്പെട്ടു. പല വിമാനങ്ങളും ഏറെ വൈകിയാണ് പുറപ്പെട്ടത്. ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഏഴോളം വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.