കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ദുരഭിമാന അക്രമം. മിശ്ര വിവാഹിതയായ യുവതി മതം മാറുമെന്ന് ആരോപിച്ചാണ് ആക്രമികള്‍ ഭര്‍ത്താവിനെയും കൂടുംബത്തിനെയും മര്‍ദ്ദിച്ചതും വീട് തല്ലി തകര്‍ത്തതും.
https://www.youtube.com/watch?v=pepingwR9KI
ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചുവെന്ന കുറ്റത്തിനാണ് ഷംന ബിജു ദമ്പതികള്‍ ഇപ്പോഴും ദുരിതജീവിതം നയിക്കുന്നത്. 6 വര്‍ഷം മുമ്പ് മിശ്രവിവാഹിതരായതാണ് ഈ ദമ്പതികള്‍. ഇതിനിടെ ഷംന അമ്പലത്തില്‍ പോയതിന് മതം മാറ്റുന്നുവെന്ന് ആരോപിച്ച് മുസ്ലിം സമുദായംഗമായ ഷംനയുടെ കുടുംബം ബിജുവിനെയും കുടുംബാംഗങ്ങളെയും തല്ലിച്ചതച്ചു. ഇതിന് ശേഷം വീടും തല്ലിത്തകര്‍ത്തു.
പരാതിയുമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിയ ഷംനയോടും കുടുംബാംഗങ്ങളോടും ആശുപത്രിയില്‍ അഡ്മിറ്റാകാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംഭവം നടന്ന് 22 ദിവസം പിന്നിട്ടിട്ടും മൊഴിയെടുക്കാന്‍ പോലും ഒരു പോലീസുദ്യോഗസ്ഥന് ഇവിടെ എത്തിയിട്ടില്ല. നീതി തേടി കഴിഞ്ഞ മൂന്നു ആഴ്ചയായി ഷംന സ്റ്റേഷനിലെത്തുന്നുണ്ട്.
ആശുപത്രിയില്‍ നിന്ന് മുന്ന് ദിവസം മുന്‍പ് ഇവരെ ഡിസ്ചാര്‍ജജ് ചെയ്തു. പക്ഷെ പോകാന്‍ ഒരു വീടില്ലാത്തതിനാല്‍ ആശുപത്രിയില്‍ കഴിയുകയാണ് ഈ കുടുംബം.