Kerala

റഷ്യൻ വിപ്ളവമിപ്പോൾ കോമഡിയായില്ലേ സർ : ട്രോൾ മഴയിൽ കുളിച്ച് പുസ്തകം ചോദിച്ച സ്വരാജ് എം.എൽ.എ

ഓൺലൈൻ കച്ചവടം സാധാരണമായ ഇക്കാലത്ത് നിലവിൽ വിൽപ്പനയുള്ള ഒരു പുസ്തകത്തിന്റെ കോപ്പി കിട്ടുക എന്നത് അത്ര അസാധാരണമാണോ ? അല്ല എന്നാണുത്തരം . ഇനി വിൽപ്പനയിൽ ഇല്ലെങ്കിൽ പോലും ചില ഓൺലൈൻ സൈറ്റുകളിൽ പഴയ പുസ്തകങ്ങളും ഇക്കാലത്ത് കിട്ടാറുണ്ട് . പലതും സൗജന്യമായി ലഭിക്കുകയും ചെയ്യും. അതാണ് ഇന്നത്തെ ഡിജിറ്റൽ ലോകത്തിന്റെ സൗകര്യം .

അങ്ങനെയുള്ള കാലത്ത് ഗൂഗിളിൽ ഒന്ന് തിരഞ്ഞു നോക്കാതെ പുസ്തകത്തിന്റെ കോപ്പി ഉണ്ടോ എന്ന് ചോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടാൽ എങ്ങനിരിക്കും ? അതും എം.എൽ.എയും യുവനേതാവുമായ ആൾ. ഉദ്ദേശ്യത്തിൽ അൽപ്പം വശപ്പിശകില്ലേ എന്ന് ട്രോളന്മാർ ചിന്തിച്ചതിൽ അത്ഭുതമുണ്ടോ ?

പോസ്റ്റിട്ടത് നമ്മുടെ തൃപ്പൂണിത്തുറ എം.എൽ.എ എം.സ്വരാജാണ് . റഷ്യൻ വിപ്ളവത്തെക്കുറിച്ചുള്ള പുസ്തകമാണ് എം.എൽ.എയ്ക്കു വേണ്ടത്. സ്വരാജിന്റെ വിപ്ളവത്തെ റഷ്യക്കാർ പടിയടച്ച് പിണ്ഡം വച്ച് ചാണകവെള്ളവും തളിച്ച് ശുദ്ധീകരിച്ച് വച്ചിട്ട് കാലം കുറെയായെങ്കിലും സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന പഴയ ഓർമ്മയാണ് സഖാവിനിപ്പോഴും ഉള്ളതെന്ന് തോന്നുന്നു.

എന്തായാലും ഒന്ന് ബുജി കളിക്കാനും താനൊരു മികച്ച വായനക്കാരനാണെന്ന് കാണിക്കാനും പിന്നെ എടുക്കാച്ചരക്കായ കമ്യൂണിസത്തെ പ്രകീർത്തിക്കുന്ന ഒരു പുസ്തകം പരിചയപ്പെടുത്താനുമുള്ള സ്വരാജ് എം.എൽ.എയുടെ ശ്രമം അവസാനം ട്രോൾ മഴയിൽ കുളിക്കുകയായിരുന്നു.

ഫേസ്ബുക്കിൽ പോസ്റ്റിടുന്നതിനു മുൻപ് ഗൂഗിളിൽ ഒന്ന് തിരഞ്ഞിരുന്നെങ്കിൽ പിഡിഎഫ് കിട്ടുമായിരുന്നില്ലേ എന്ന് ചോദിച്ച് കമന്റുകൾ വന്നു തുടങ്ങിയതോടെ ട്രോളർമാർ ഉണർന്നു. പുസ്തകത്തിന്റെ പിഡിഎഫ് ലിങ്ക് ഉൾപ്പെടെ ആളുകൾ കമന്റുകളിൽ ഇട്ടതോടെ ട്രോളാനൊരു ആളിനെ കിട്ടിയതിന്റെ സന്തോഷത്തിലായി അവർ.

പിന്നെയങ്ങോട്ട് ട്രോൾ ചാകരയായിരുന്നു . കേരളത്തിലെ സിപിഎം നേതാക്കൾ ഉപയോഗിച്ച വാക്കുകളെല്ലാമെടുത്ത് ഗ്രാമ്യ ശൈലിയിലാക്കി പുസ്തകമെഴുതി ട്രോളർമാർ .സർഗ്ഗശേഷിയുള്ള ട്രോളർമാർ മികച്ച ട്രോളുകൾ പുറത്തെടുത്തതോടെ സ്വരാജിന്റെ പോസ്റ്റ് ഫേസ്ബുക്കിൽ ചിരിപ്പടക്കങ്ങൾ തീർത്തു.

സ്വരാജിന്റെ പോസ്റ്റ്

മറുപടി ട്രോളുകൾ

ഒടുവിൽ എം.എൽ.എ പറഞ്ഞു : അതു കിട്ടി

എന്നിട്ടും വിട്ടില്ല ട്രോളർമാർ

ചില ഗൗരവമുള്ള നിരീക്ഷണങ്ങളും  വിഷയത്തിൽ വന്നു

ഭാസ്കർ ടി ദാസിന്റെ പോസ്റ്റ് റഷ്യയുടെ അന്നത്തെ അവസ്ഥ വിശദീകരിക്കുന്നു. ഭാസ്കർ ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആൽബർട്ട് റീസ് വില്യംസ് എഴുതിയ
‘റഷ്യൻ വിപ്ലവത്തിലൂടെ ‘
(Through the Russian Revolution )
എന്ന പുസ്തകത്തിന്റെ കഥ ഫേസ്ബുക് മുഴുവൻ പാറി നടക്കുന്ന വേളയിൽ എനിക്ക് ഓർമ്മ വരുന്നത് മറ്റൊരു കഥയാണ്.

ആൽബർട്ട് റീസ് എന്ന അമേരിക്കൻ പത്രക്കാരൻ റഷ്യയിൽ പോയി ലെനിൻജിയെ കണ്ടു റഷ്യൻ വിപ്ലവം നേരിട്ട് അനുഭവിച്ചു അറിഞ്ഞ ശേഷം, അദ്ദേഹം അമേരിക്കയിൽ റഷ്യൻ അനുകൂലിയും കമ്മ്യൂണിസ്റ്റ് പ്രചാരകനും ആയി നടക്കുന്ന സമയം. അനവധി യാത്രാവിവരണങ്ങൾ എഴുതി അമേരിക്കൻ യുവതയെ റഷ്യൻ അനുകൂലികൾ ആക്കാനും തദ്വാരാ അമേരിക്കയിലെ മുതലാളിത്തം തകർക്കാനും ഉള്ള അശ്രാന്ത പരിശ്രമത്തിൽ ആയിരുന്നു, റീസ്.

അദ്ദേഹത്തിന്റെ വിവരണങ്ങൾ പക്ഷെ രണ്ടു ചെറുപ്പക്കാരെ വല്ലാതെ സ്വാധീനിച്ചു, കുത്തക ബൂർഷ്വാ പത്രങ്ങൾ റഷ്യയെ പറ്റി എഴുതുന്ന നിറം പിടിപ്പിച്ച കഥകൾ അവർ വിശ്വസിച്ചില്ല! ജോണിയും, ബോബും ആയിരുന്നു ആ അമേരിക്കൻ ചെറുപ്പക്കാർ. അവർക്ക് സ്വർഗ്ഗ തുല്യമായ റഷ്യയിലേക്ക് ചേക്കേറാൻ അതിയായ മോഹമുദിച്ചു. ഒടുക്കം അവർ പോകാൻ തന്നെ തീരുമാനിച്ചു.

പക്ഷെ ഒരു സംശയം, ഇനി അമേരിക്കൻ പത്രങ്ങൾ പറയുന്നത് സത്യവും ആൽബർട്ട് റീസ് പറയുന്നത് നുണയും ആണെങ്കിലോ? ഒടുവിൽ അവർ ഒരു തീരുമാനത്തിൽ എത്തി, ആദ്യം ബോബ് റഷ്യയിൽ പോകുക റീസ് പറഞ്ഞ പോലത്തെ സ്വർഗീയ ഉട്ടോപ്യ ആണെങ്കിൽ കറുത്ത മഷി കൊണ്ട് ജോണിക്ക് ഒരു കത്ത് എഴുതുക.

ഇനി അമേരിക്കൻ മാധ്യമങ്ങൾ പറയുന്ന പോലെ റഷ്യ മോശമാണെങ്കിൽ, റഷ്യൻ ചാര സംഘടന കെ.ജി.ബി
ഭയപ്പെടേണ്ട ഒരു ശക്തി ആണെങ്കിൽ ചുവന്ന മഷി കൊണ്ടാണ് കത്ത് എഴുതേണ്ടത്. അങ്ങനെയെങ്കിൽ ജോണി ഉടൻ തന്നെ അമേരിക്കൻ സർക്കാരിനെ വിവരം അറിയിച്ച് നയതന്ത്ര നീക്കത്തിലൂടെ ബോബിനെ അമേരിക്കയിൽ എത്തിക്കുക എന്ന ധാരണയിൽ ബോബ് റഷ്യക്ക് വണ്ടി കയറി.

മൂന്ന് മാസം എടുത്തു ബോബിന്റെ കത്ത് കിട്ടാൻ, കത്ത് പൊട്ടിച്ച ജോണി കണ്ടത് കറുത്ത മഷിയിൽ എഴുതിയ വരികൾ ആണ്, സന്തോഷത്തോടെ ജോണി കത്ത് വായിച്ചു…

പ്രിയപ്പെട്ട ജോണി,

ഞാൻ അതീവ സന്തോഷവനാണ്, റഷ്യ വളരെ സുന്ദരമാണ്. ഞാൻ ഇവിടെ പരിപൂർണ്ണ സ്വാതന്ത്ര്യവും ഉയർന്ന ജീവിത രീതിയും അനുഭവിക്കുന്നു. അമേരിക്കൻ കുത്തക മാധ്യമങ്ങൾ എഴുതിയത് മുഴുവൻ പച്ചക്കള്ളമാണ്, എന്തും ഇവിടെ വളരെ എളുപ്പത്തിൽ വാങ്ങാൻ കിട്ടും! പക്ഷെ ഒരു സാധനം കിട്ടാൻ കുറച്ചു അധികം ബുദ്ധിമുട്ടാണ്!!

ചുവന്ന മഷി!!

ആൽബർട്ട് റീസ് വില്യംസ് എഴുതിയ 'റഷ്യൻ വിപ്ലവത്തിലൂടെ ' (Through the Russian Revolution ) എന്ന പുസ്തകത്തിന്റെ കഥ…

Gepostet von Bhaskar T Das am Sonntag, 3. Juni 2018

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close