Gulf

സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തു തുടങ്ങി

റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തു തുടങ്ങി. ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് അധികൃതരിൽ നിന്ന് ആദ്യ ലൈസൻസ് യുവതി ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

സമീപകാലത്ത് സൗദിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ത്രീകൾക്കും വാഹനമോടിക്കാമെന്ന പരിഷ്കരണം.

സ്ത്രീകൾക്ക് പർദ്ദയോ മൂടുപടമോ വേണമെന്ന് നിർബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രഖ്യാപനത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൈന്യത്തിന്റെ ഭാഗമാകാൻ സ്ത്രീകളെ അനുവദിക്കുകയും, 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം കർശനമായി നിയന്ത്രിക്കാൻ മന്ത്രി തലത്തിൽ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

ചരിത്രത്തിലാദ്യമായി മുഖപടം മാറ്റി വനിതാ മന്ത്രി പൊതു വേദിയിലെത്തിയതും വാർത്തയായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസവകുപ്പിന്റെ ഉപമന്ത്രിയായ ഡോക്ടർ ഹയ അൽ അവദായിരുന്നു ഈ മാറ്റത്തിനു തുടക്കമിട്ടത്.

ഇതിന് പുറമെ മൂന്ന് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം സൗദിയിൽ സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

സൗദിയിൽ വിപ്ലവകരമായ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ട കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഭീഷണിയുമായി ‌അൽ ഖായ്ദ രംഗത്തെത്തിയിരുന്നു. സൗദിയിൽ നടപ്പിലാക്കുന്ന പരിഷ്കരണ പ്രവർത്തനങ്ങൾ പാപമാണെന്നും അതിന്റെ ശമ്പളം നൽകുമെന്നും വ്യക്തമാക്കിയാണ് ‌അറേബ്യൻ അൽ ഖായ്ദ പത്രക്കുറിപ്പ് ഇറക്കിയത്.

സൽമാന്റെ ഭരണം മോസ്കുകളെ സിനിമ തീയറ്ററുകളാക്കുന്നതാണ്. കിഴക്കും പടിഞ്ഞാറുമുള്ള അവിശ്വാസികൾക്കും മതേതരവാദികൾക്കും അനുസരിച്ചാണ് പരിഷ്കരണം നടത്തുന്നത്.സദാചാര വിരുദ്ധമാണ് അവയെല്ലാം . പത്രക്കുറിപ്പിൽ പറയുന്നു.യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖായ്ദ ഇൻ അറേബ്യൻ പെനിൻസുലയാണ് ഭീഷണിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

844 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close