തിരുവനന്തപുരം: നിപ ഭീതി ഒഴിയുന്നതായി സൂചന. മണിപ്പാല്‍ വൈറോളജിയില്‍ നിന്നും ഇന്നലെ വന്ന 18 രക്ത പരിശോധന റിപ്പോര്‍ട്ടും നെഗറ്റിവ് ആയതോടെയാണ് നിപ ഒഴിയുന്നുവെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ് എത്തിയത്. അതേ സമയം നിപ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2377 പേര് നിരീക്ഷണത്തില്‍ തുടരുകയാണ്. പൊതു ജനങ്ങളുമായി ബന്ധപ്പെടാന്‍ നിപ സെല്ലും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അരിയും മറ്റും വിതരണം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ല കളക്ടര്‍ പറഞ്ഞു. നിപ ബാധ സംശയിച്ചു അഞ്ചു പേരെ കൂടി നിരീക്ഷണത്തിലേക്ക് മാറ്റിയതോടെ നിപ ബാധ ഏറ്റതായി സംശയിക്കുന്നവരുടെ സംഖ്യ 24 ആയി.