പത്തനംതിട്ട: പത്തനംതിട്ടയിലെ മുക്കൂട്ടുതറയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്ന മരിയക്കായി ഇടുക്കിയിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തും. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് തിരച്ചില്‍. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 400 പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 10 സ്ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചില്‍.
എരുമേലിയില്‍ നിന്നും മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്ന അവസാനമായി യാത്ര ചെയ്യുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. ജെസ്ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാര്‍ത്ഥികളും തിരച്ചില്‍ സംഘത്തോടൊപ്പം ചേരും.