തിരുവനന്തപുരം: എടപ്പാളിലെ തിയേറ്റര്‍ ഉടമയുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയില്‍ ബഹളം. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം നടത്തിയ ശേഷം പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കേസില്‍ ഉന്നത ഇടപെടലെന്ന് ചെന്നിത്തല ആരോപിച്ചു. പൊലീസിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അറസ്റ്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമ വിദഗ്ധരും പറയുന്നു.
അതേ സമയം ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചല്ല അറസ്റ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അറസ്റ്റില്‍ പൊലീസ് സംഘടനകള്‍ക്കും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ് വ്രണപ്പെടുത്തുന്ന നടപടിയായിട്ടാണ് സംഘടന ഇതിനെ നിരീക്ഷിച്ചത്. വിവിധ പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയെയും അതൃപ്തി അറിയിച്ചു.