തൊടുപുഴ: മെത്ത നിര്‍മാണ കമ്പനി വരുത്തുന്ന അന്തരീക്ഷ-ജല മലിനീകരണത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. തൊടുപുഴ കോലാനി നിവാസികളായ 30ഓളം കുടുംബങ്ങളാണ് വര്‍ഷങ്ങളായി തുടരുന്ന മലിനീകരണത്തിനെതിരെ സമര സമിതി രൂപീകരിച്ച് പ്രതിഷേധിക്കുന്നത്.
തൊടുപുഴ കോലാനി കൊന്നയ്ക്ക മലയില്‍ സ്വകാര്യ മെത്ത നിര്‍മ്മാണ കമ്പനി ആരംഭിച്ചിട്ട് 10 വര്‍ഷം പിന്നിടുന്നു. ചെറിയ യൂണിറ്റായിരുന്ന സ്ഥാപനം കടുതല്‍ ഉത്പാദനം ആരംഭിച്ചതോടെ നാട്ടുകാര്‍ക്കും ദുരിതങ്ങള്‍ തുടങ്ങി. കമ്പനിയിലെ രാസവസ്തുക്കള്‍ കലര്‍ന്ന മലിന ജലം റോഡിലേക്കും തൊടിയിലേക്കും ഒഴുക്കുകയാണെന്നും, ഇവിടുന്ന് ഉയരുന്ന പുകയുടെ ദുര്‍ഗന്ധം മൂലം സ്വെെര്യ ജീവിതം ഇല്ലാതായതായും നാട്ടുകാര്‍ ആരോപിക്കുന്നു.
കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര് ഈ പ്രശ്നങ്ങള്‍ കൊണ്ട് രോഗികളായി. നടപടി സ്വീകരിക്കേണ്ട ജനപ്രതിനിധികളും വകുപ്പുകളും കയ്യൊഴിഞ്ഞതോടെ സമരസമിതി രൂപീകരിച്ച് സമര രംഗത്ത് എത്തിയിരിക്കുകയാണ് സ്ത്രീകളടക്കമുള്ളവര്‍.
ജനങ്ങളുടെ കുടിവെള്ളവും വായുവും മലിനമാക്കുന്ന കമ്പനിക്ക് രാഷ്ട്രീയ പാര്‍ട്ടികളും ഒത്താശ ചെയ്യുകയാണ്. അധികൃതര്‍ നടപടി സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. എന്നാല്‍ കമ്പനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ഉടമ റെജി വ്യക്തമാക്കി.