കണ്ണൂർ : അശ്ലീലച്ചുവയുള്ള പോസ്റ്റുകളിലൂടെ തന്നെ അപമാനിച്ച അപമാനിച്ച നടനും ചാനല്‍ പരിപാടികളിലെ അവതാരകനുമായ തരികിട സാബു എന്ന സാബു അബ്ദുസമദിനെതിരെ സാമൂഹ്യ പ്രവർത്തക ലസിത പാലക്കൽ പോലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്.
മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ടായിരുന്നു ലസിതാ പാലക്കലിനെതിരെ സാബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. വ്യത്യസ്ത രാഷ്ട്രീയം പിൻതുടരുന്ന ആളാണ് എന്ന ഒറ്റക്കാരണം വെച്ചായിരുന്നു സ്ത്രീത്വത്തെ അപമാനിച്ച് സാബു പോസ്റ്റിട്ടത്. അശ്ലീലം നിറച്ചുകൊണ്ടുള്ള പോസ്റ്റിനെതിരെ നിയമപരമായി നീങ്ങാനാണ് ലസിതയുടെ തീരുമാനം. ഇതിന്റെ ഭാഗമായി തലശ്ശേരി എ.എസ്.പിക്ക് ലസിത പരാതി നൽകി.
നേരത്തെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനെതിരെ ലസിത പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സിപിഎമ്മിനെ അനുകൂലിക്കുന്നവർ നൽകുന്ന പരാതികൾക്ക് മാത്രമാണ് പൊലീസ് വിലകൽപ്പിക്കുന്നത്. ബി.ജെ.പി അനുഭാവികളോട് പോലീസുകാർ പക്ഷപാതം കാണിക്കുന്നതിന്റെ തെളിവാണിതെന്ന് ലസിത പറയുന്നു. സാബുവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. സാബുവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.
https://youtu.be/NgaCjSjGCHw
നേരത്തെയും സ്ത്രീകൾക്കെതിരെ അധിക്ഷേപവുമായി സാബു രംഗത്തെത്തിയിരുന്നു.കലാഭവൻ മണിയുടെ കുടുംബത്തിനെതിരെയും ഇയാൾ അസഭ്യവർഷം നടത്തിയിരുന്നു.സിപിഎം കാരനായതു കൊണ്ടാണ് ഇയാൾക്കെതിരെ നടപടിയുണ്ടാകാത്തതെന്നാണ് ആരോപണം. അതേസമയം മതതീവ്രവാദ സംഘടനയുടെ അനുഭാവിയാണ് ഇയാളെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
പരാതി നൽകിയതോടെ ഇയാൾ ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്