കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ അഴകിയകാവ് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകള്‍ പുറത്ത്. കിണറ്റിന്‍കര ഗുരുതി, പുഷ്പാഞ്ചലി ഉള്‍പ്പെടെ കൂടിയ നിരക്കുള്ള പൂജാ രസീതുകളില്‍ ഒന്നും ദേവസ്വം ഓഫീസറുടെ ഒപ്പോ സീലോ ഇല്ല. ഒപ്പും സീലുമില്ലാത്ത രസീതുകള്‍ ഭക്തര്‍ക്ക് നല്കി പണം ദേവസ്വം ബോര്‍ഡ് അധികൃതരും ഭരണസമിതിയും തട്ടിക്കുന്നുവെന്ന് ജനം ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനം ടിവി ആക്രമണത്തിലേക്ക് വരെ കാര്യങ്ങളെത്തിയ സമാനതകളില്ലാത്ത സാമ്പത്തിക തട്ടിപ്പിന്റെ രേഖകളാണിത്. പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രത്തിലെ ഏറെ പ്രസിദ്ധമായ കിണറ്റിന്‍കര ഗുരുതിയെന്ന പൂജയുടെ രസീതാണിത്. 2000 രൂപ നിരക്കുള്ള പൂജയുടെ രസീതില്‍ ദേവസ്വം ഓഫീസറുടെ ഒപ്പോ സീലോ ഇല്ല. പുഷ്പാഞ്ജലി അടക്കമുള്ള നിരക്ക് കൂടിയ വഴിപാടുകള്‍ക്കും രസീതില്‍ സീലും ഒപ്പും കാണാനില്ല. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണറ്റിന്കര ഗുരുതിക്ക് 500നടുത്ത് ബുക്കിംഗ് വരെ ഉണ്ടാകാറുണ്ട്. തട്ടിപ്പിന്റെ ആഴം വ്യക്തം.
അതേസമയം ദേവസ്വം ബോര്‍ഡും ഭരണസമിതിയും അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്ന് വ്യക്തം. ജനം ടിവി ആക്രമണക്കേസിലെ പ്രതികളും സിപിഎം അനുഭാവികളുമായ ക്ഷേത്രം ഭാരവാഹികള്‍ ഉദയന്‍, ഷൈന്‍, രാമറാവു എന്നിവര്‍ക്കും അഴകിയകാവ് ക്ഷേത്രത്തിലെ ദേവസ്വം ഓഫീസര്‍ക്കും എതിരെയാണ് സംശയമുന നീളുന്നത്. ഇതിനിടെ ക്ഷേത്രത്തിലെ അഴിമതി വാര്‍ത്ത പകല്‍ പോലെ വ്യക്തമായിട്ടും ദേവസ്വം ഓഫീസറെയും ഭാരവാഹികളായ സിപിഎം അനുഭാവികളെയും സംരക്ഷിക്കാനാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.