അമ്മ മനസ്സിന്റെ നിറഞ്ഞ സ്നേഹം ഉപേക്ഷിക്കപ്പെട്ട ഒരു കുരുന്നിന് നൽകിയ പൊലീസുകാരി,അർച്ചന .ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിക്കുന്നത് അർച്ചനയ്ക്കാണ്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത നവജാതശിശുവിനെ മുലയൂട്ടാന്‍ കാണിച്ച നല്ലമനസ്സിനാണ് അര്‍ച്ചനയ്ക്കു നേര്‍ക്ക് ഈ അഭിനന്ദന പ്രവാഹം.
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുള്ള കെട്ടിടനിര്‍മാണ പരിസരത്താണ് ഇക്കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരാണ്‍കുട്ടിയെ കണ്ടെത്തിയത്.
ജനിച്ച് അധികസമയമാകുന്നതിനു മുമ്പാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുഞ്ഞിന്റെ ദേഹത്ത് രക്തം പുരണ്ടിരിന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിക്കിടക്കുകയായിരുന്നു.തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെ ഡോക്ടർമാരെ കാണിച്ചു.
പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച അര്‍ച്ചനയും പോലീസ് സ്റ്റേഷനിലുണ്ടായിരുന്നു. “കുഞ്ഞിന്റെ കരച്ചില് എനിക്ക് സഹിക്കാനാവുമായിരുന്നില്ല എന്റെ കുഞ്ഞ് കരയുന്നതു പോലെയാണ് എനിക്ക് തോന്നിയത്.അതുകൊണ്ടാണ് കുഞ്ഞിനെ മുലയൂട്ടിയത്. അർച്ചന പറഞ്ഞു.
കുഞ്ഞിനെ പിന്നീട് ശിശു മന്ദിരത്തിനു കൈമാറി.