കശ്മീര്‍: കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചില്‍ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സുരക്ഷ സേന വധിച്ചു. ഇന്ന് രാവിലെയാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്.
മേഖലയില്‍ കൂടുതല്‍ ഭീകരര്‍ കടന്നിട്ടുണ്ടോ എന്ന് സുരക്ഷ സേന പരിശോധിക്കുകയാണ്.