ന്യൂഡല്‍ഹി ; കാമുകിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ കേസ്. കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ലിംഗരാജുവിന്റെ മകന് രാകേഷിനെതിരെയാണ് കേസ്. കെ.ടി.ജെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം, ദേവ്നാഗരെയില് വച്ചായിരുന്നു സംഭവം. രാകേഷിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഹരീഷ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ കര്‍ണാടക എം.എല്‍.എ, ഹാരിസിന്റെ മകനെതിരെയും ഹോട്ടലില്‍ വച്ച് ഒരാളെ അക്രമിച്ചതിന് കേസെടുത്തിരുന്നു. ബംഗളുരുവിലെ യൂത്ത് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ മുഹമ്മദ് ഹാരിസിനെതിരായായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.