ചെന്നൈ: മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. തിരുവള്ളുവര്‍ ജില്ലയിലെ സുന്നംപുക്കുളത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. തുരൈപാക്കം സ്വദേശി എച്ച്.എം.സുരേഷ് ആണ് മരിച്ചത്.
ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. ഉച്ചയ്ക്കു ശേഷം പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. മിന്നല്‍ ഉണ്ടായപ്പോള്‍ ഫോണില്‍ ചിത്രമെടുക്കാന്‍ സുരേഷ് ശ്രമിച്ചു. ഇതിനിടെ മിന്നലേറ്റ് സുരേഷ് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.