മുംബൈ ; തിരക്കേറിയ മുംബൈയുടെ തെരുവ് വീഥികളിൽ കനത്ത മഴയെ അവഗണിച്ച് കുടയോ, റയിൻ കോട്ടോ ഒന്നും ഇല്ലാതെ ട്രാഫിക്ക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ , കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രം ഡഹിസർ ട്രാഫിക്ക് ഡിവിഷനിലെ കോൺസ്റ്റബിളായ നന്ദ്കുമാർ ഇംഗ്ലെയുടേതാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കനത്ത മഴയ്ക്കിടെയാണ് മുംബൈയിലെ തിരക്കേറിയ അക്കുർലി റോഡിൽ പൊടുന്നനെ ട്രാഫിക്ക് ബ്ലോക്കുണ്ടായത്.വാഹനങ്ങളുടെ നീണ്ട നിരയിൽ നഗരം സ്തംഭിക്കാൻ തുടങ്ങിയിരുന്നു. പലരും മഴയിൽ വീട്ടിലേക്ക് ഓടാൻ തുടങ്ങിയ സമയത്താണ് ആ ട്രാഫിക്ക് പൊലീസുകാരന്റെ വരവ്.
മഴയോ,റയിൻ കോട്ടോ ചൂടാതെ അദ്ദേഹം ട്രാഫിക്ക് നിയന്ത്രിക്കാൻ തുടങ്ങി.വാഹങ്ങൾക്ക് കൃത്യമായ വഴി കാട്ടിയായി.വളരെ സൂക്ഷ്മതയോടെ സ്വന്തം ജോലി ചെയ്ത പൊലീസുകാരന്റെ ദൃശ്യങ്ങൾ മുംബൈ സ്വദേശിയായ സത്യദേവാണ് പകർത്തിയതും,സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും.
തുടർന്ന് വൈറലായ ഈ ദൃശ്യങ്ങൾ ഇതുവരെ 1.2 മില്യൺ പേരാണ് കണ്ടത്.ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇംഗ്ലെയുടെ ഫോണിനും വിശ്രമമില്ലാതെയായി. അഭിനന്ദനമർഹിക്കാൻ വിളിക്കുന്നവരുടെ തിരക്കാണ് ഫോണിൽ.
ഒപ്പം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ശകുന്തള മിൻസ്ട്രിയും അഭിനന്ദനമറിയിച്ചിരുന്നു.
Dedication!
Posted by Satyam Yadav on Monday, June 4, 2018