ന്യൂഡൽഹി ; മോദി – ഷി ജിൻ പിംഗ് ചർച്ചകൾക്ക് ഷാംങ്ഹായ് കോർപ്പറേഷൻ വേദിയാകും.ഈ മാസം 9,10 തീയതികളിൽ ചൈനയിലാണ് എസ് സി ഒ സമ്മേളനം നടക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുകയും,ഷി ചിൻ പിംഗുമായി സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും ചെയ്ത ശേഷം ആദ്യമായിട്ടുള്ള എസ് സി ഒ സമ്മേളനമാണിത്.കഴിഞ്ഞ ദിവസമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയും,ചൈനയും ഷാംങ്ഹായ് കോപ്പറേഷനിലെ പ്രധാനപ്പെട്ട ശക്തികളാണെന്ന് അഭിപ്രായപ്പെട്ടത്.
ഇന്ത്യക്കൊപ്പം പാകിസ്ഥാൻ ഭീകരതയെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ ഇന്ത്യക്കും,ചൈനയ്ക്കും ഈ സമ്മേളനം നിർണ്ണായകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ ഷീ ജിന്‍ പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാടിന് എതിരെ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ചൈനയുടേത്.
ചൈനയ്ക്ക് പുറമേ റഷ്യയും സന്ദർശിച്ച മോദി ലോകശക്തികളുടെ കൂടുതൽ പിന്തുണയും ഉറപ്പാക്കിയിരുന്നു.