നാഗ്പൂർ: ഭാരതാംബയുടെ മഹാനായ പുത്രൻ ഡോ. ഹെഡ്ഗേവാറിന് പ്രണാമം അർപ്പിക്കാൻ സാധിച്ചത് ജീവിതത്തിലെ മഹാഭാഗ്യമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ദേശവും ദേശീയതയും ദേശസ്നേഹവും പരസ്പര ബന്ധിതമാണെന്നും, ബഹുസ്വരതയാണ് ഭാരതത്തിന്റെ ആത്മാവെന്നും പ്രണബ് മുഖർജി പറഞ്ഞു.
നാഗ്പൂരിലെ ആർഎസ്എസ് ത്രിതീയ വർഷ സംഘശിക്ഷാ വർഗിന്റെ സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുൻ രാഷ്ട്രപതി.
രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും രാജ്യപുരോഗതിക്കായി പ്രവർത്തിക്കണമെന്ന് സർസംഘചാലക്ക് ഡോ.മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു. പ്രമുഖരെ ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നത് ആദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.