മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ പതാക. വ്യാഴാഴ്ച രാത്രിയാണ് പതാക പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് അഴിച്ചു മാറ്റി. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ല. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ഭിന്നത നില നില്ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ ലീഗിന്റെ പതാക സ്ഥാപിച്ചത്.
ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണോ ഇതിനു പിന്നിലെന്നും വ്യക്തമല്ല. കോണ്‍ഗ്രസ് പതാകക്ക് മുകളിലായി കെട്ടി വച്ച നിലയിലായിരുന്നു ലീഗിന്റെ പതാക.