കുവൈറ്റ്: കുവൈറ്റില്‍ നിന്നും വിദേശികള്‍ അയയ്ക്കുന്ന പണത്തിന്റെ തോത് ഗണ്യമായി കുറയുന്നതായി സ്ഥിതിവിവരകണക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഇടപാടുകള്‍ തമ്മില്‍ ഒന്‍പത് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴുലക്ഷത്തോളം വിദേശികള്‍ അയക്കുന്ന പണത്തില്‍ 300 ഡോളറോളം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ തുടക്കത്തില്‍ 13 ശതമാനം കുറവ് കണ്ടെത്തിയതായി മണി എക്സ്ചേഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
എണ്ണവിലയില്‍ ഉണ്ടായ കുറവു കാരണം പ്രവാസികളുടെ ഇടപാട് 626 ഡോളര്‍ ആയിരുന്നത് 545 ഡോളര്‍ ആയി കുറഞ്ഞിട്ടുണ്ട്. പ്രതിമാന വരുമാനത്തിലെ കുറവും ദൈനംദിന ജീവിതച്ചെലവ് വര്‍ദ്ധിച്ചതുമാണ് അയക്കുന്ന പണത്തിന്റെ തോതു കുറയുവാന്‍ കാരണം. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവും പെട്രോള്‍വിലയും വൈദ്യുതി, വെള്ളം എന്നിവയുടെ കരം തുടങ്ങിയവയുടെ വര്‍ദ്ധനവും കാരണം വിദേശികള്‍ കുടുംബങ്ങളെ തിരിച്ചയക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.