തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) യുഡിഎഫിന്റെ ഭാഗമാണെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതെന്നും, മടങ്ങിവരവ് മുന്നണിക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്നും മാണി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം രാജ്യസഭ സീറ്റിലേക്ക് താന്‍ മത്സരിക്കില്ലെന്നും മാണി പറഞ്ഞു. ജോസ്.കെ.മാണിയും രാജ്യസഭയിലേക്ക് പോകേണ്ടെന്നാണ് തന്റെ തീരുമാനം. യുഡിഎഫ് യോഗത്തിനു ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും കെ.എം.മാണി പറഞ്ഞു.
പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും സീറ്റ് ചോദിച്ചു വാങ്ങിയതല്ലെന്നും കോണ്‍ഗ്രസ് അറിഞ്ഞു തന്നതാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.