ഇസ്ലാമബാദ് : പാകിസ്ഥാനിലെ ജൂലൈ 25ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ഉപാധികളോടെ സുപ്രീംകോടതി അനുമതി നല്കി.
ഇപ്പോള്‍ ദുബായില്‍ കഴിയുന്ന മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് നിലനില്‍ക്കെയാണ് കോടതി അനുമതി നൽകിയത്. അടുത്ത മാസം 25 നാണ് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോടതിയില്‍ ഹാജരാകുന്നതിനായി ഈ മാസം 13 ന് മുഷറഫ് എത്തും. ലാഹോറില്‍ എത്തുന്നതിന് മുന്‍പ് മുഷറഫിനെ അറസ്റ്റ് ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും,ആഗോള ഭീകരനുമായ ഹഫീസ് സയ്ദും പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുണ്ട്.