തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പി ജെ കുര്യൻ. യുവനേതാക്കളുടെ കലാപം ഉമ്മൻചാണ്ടിയുടെ സൃഷ്ടിയാണെന്ന് കുര്യൻ ആരോപിച്ചു. തനിക്ക് സീറ്റ് നൽകാനായിരുന്നു ഹൈക്കമാന്റിന്റെ താൽപര്യം.
എന്നാൽ, സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചു. ചിലരെ ഒഴിവാക്കണമെന്ന് ഉമ്മൻചാണ്ടിക്ക് വ്യക്തിപരമായ അജൻഡ ഉണ്ട്. സീറ്റ് ലഭിക്കുമെന്ന് വ്യക്തമായതിനാലാണ് കേരളാ കോൺഗ്രസ് സീറ്റ് ആവശ്യപ്പെട്ടത്.
കേരളാ കോൺഗ്രസ് യുഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് എന്താണ് ഉറപ്പെന്നും പി ജെ കുര്യൻ ചോദിച്ചു.