കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ പട്ടാപ്പകൽ സ്വർണക്കട കുത്തിത്തുറന്ന് രണ്ടു കിലോയോളം സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. ബസ് സ്റ്റാൻഡിനു സമീപത്തെ അൽഫത്തീബി ജൂവലറിയിലാണ് മോഷണം നടന്നത്.
ഉച്ചയ്ക്ക് കടയുടെ ഷട്ടർ താഴ്ത്തി കടയുടമയും ജീവനക്കാരും പള്ളിയിൽ പോയപ്പോഴായിരുന്നു സംഭവം.
സിസിടിവി ക്യാമറയിൽ സ്പ്രേ പെയിന്റടിച്ച് മറച്ച ശേഷമായിരുന്നു കവർച്ച. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.