നാടോടി ഗായകനു മുന്നിൽ ലക്ഷങ്ങൾ വാരിയെറിഞ്ഞ് കാണികൾ. ഗുജറാത്തി നാടോടി ഗായകൻ ബ്രിജ്രാജ് ഗാധ്വി നടത്തിയ സംഗീത പരിപാടിയിലാണ് നോട്ട് വര്‍ഷം.
വ്യാഴാഴ്ച വൈകിട്ട് അഹമ്മദാബാദിൽ ‘ലോക് ദയ്റോ’ എന്ന ഭക്തി സംഗീത പരിപാടിയാണ് ബ്രിജ്രാജ് നടത്തിയത്.
നാടോടി ഗായകനു മുന്നിൽ 10 രൂപ മുതല്‍ 500 രൂപ വരെയുള്ള നോട്ടുകളാണ് ആരാധകർ ,വാരിവിതറിയത്.
സംഗീത പരിപാടിയില്‍ പണം വാരിയെറിയുന്നത് ഇവിടെ സാധാരണമാണ്. പണം എറിയുന്നത് ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല, പരിപാടിയ്ക്ക് ഫണ്ട് സമാഹരിക്കാനുള്ള മാര്‍ഗവുമായാണ് കാണുന്നത്. ഈ തുക സാധാരണ ദാനധര്മ്മങ്ങള്ക്കൊ സാമൂഹ്യ കാര്യങ്ങള്‍ക്കോ നല്‍കുകയാണ് ചെയ്യുന്നത്.
അതേസമയം, ഇത് പ്രദോഷമാസമാണെന്നും ഈ മാസം താന്‍ സൗജന്യമായാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നതെന്നും ഗായകന് ബ്രിജ്രാജ് ഗാധ്വി പറഞ്ഞു.