തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. മുസ്ലിം ലീഗിന്റെ തിട്ടൂരം അനുസരിക്കുന്ന അടിയാനായി കോൺഗ്രസ് മാറി.
മുന്നണിയുടെ നേതൃത്വം നഷ്ടമായ കോൺഗ്രസ് ഘടക കക്ഷികളുടെ ദയക്ക് കാത്തു നിൽക്കുന്ന സാഹചര്യമാണ്. ആത്മാഭിമാനമുള്ള കോൺഗ്രസുകാർ പാർട്ടി വിട്ട് പുറത്തു വരണം. പ്രണബ് മുഖർജിയെ മാതൃകയായി സ്വീകരിക്കാൻ ഇവർ തയ്യാറാകണം.
രാഷ്ട്രീയമായി ഇടത് പക്ഷത്തിനോടും സംഘടനാപരമായി ഘടക കക്ഷികളോടും ഒത്തുതീർപ്പ് ഉണ്ടാക്കിയ കോൺഗ്രസിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.