പത്തനംതിട്ട : മഹാവീർ ചക്ര നേടിയ ആദ്യ മലയാളി ക്യാപ്ടൻ തോമസ് ഫിലിപ്പോസ് അന്തരിച്ചു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.
1971 ഇന്ത്യ-പാക് യുദ്ധത്തിൽ മദ്രാസ് റെജിമെന്റിൽ ഹവിൽദാറായിരുന്നു അദ്ദേഹം. പടിഞ്ഞാറൻ പാകിസ്ഥാനിൽ നടന്ന യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ അസാമാന്യമായ പോരാട്ട മികവിന് രാഷ്ട്രം മഹാവീർ ചക്ര നൽകി ആദരിച്ചു.
വടക്കൻ സംസ്ഥാനങ്ങളിൽ തോമസ് ഫിലിപ്പോസിന്റെ പേര് റോഡുകൾക്കും മറ്റും നൽകിയിട്ടുണ്ടെങ്കിലും കേരളം ഈ ധീര സൈനികനെ അവഗണിച്ചു. സ്വന്തം ചെലവിൽ ആറന്മുളയിൽ ധീരസൈനികർക്ക് അദ്ദേഹം ജയ് ജവാൻ സ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്.