തിരുവനന്തപുരം: സംസ്ഥാനത്തെ 20 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. പൊലീസിന് തുടർച്ചയായി വീഴ്ചകൾ പറ്റുന്നുവെന്ന വിമർശനം ഉയരുന്നതിനിടെയാണ് ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റം.
കെവിൻ വധക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ എന്നിവരെ സ്ഥലം മാറ്റി.
വരാപ്പുഴ കസ്റ്റഡി മരണത്തിൽ മേൽനോട്ടത്തിലും കൃത്യനിർവഹണത്തിലും ഗുരുതര വീഴ്ച വരുത്തിയ പ്രഭുല്ലചന്ദ്രനെയും സ്ഥലം മാറ്റി.
കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫിനെ ഇടുക്കിയിലേക്കും ആലുവ ഡിവൈഎസ്പി പ്രഭുലചന്ദ്രനെ കൊച്ചി സിറ്റിയിലെക്കുമാണ് സ്ഥലം മാറ്റിയത്.