തൃശൂർ : ഗുരുവായൂർ ആനന്ദൻ വധക്കേസിലെ പ്രതി ഫായിസിന്റെ ജാമ്യം റദ്ദാക്കി . ജാമ്യത്തിലായിരുന്ന പ്രതി, ആനന്ദന്റെ സുഹൃത്തുക്കളെയും കൊല്ലുമെന്ന് ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. പ്രതിയോട് 12 ആം തീയതി കോടതി മുൻപാകെ കീഴടങ്ങാനാണ് ഉത്തരവ്.
ഗുരുവായൂർ ആനന്ദൻ വധക്കേസിലെ പ്രതി ഫായിസ് ജാമ്യത്തിലിറങ്ങിയിട്ടും സമൂഹമാധ്യമങ്ങളിലൂറെ പ്രകോപനം തുടർന്നിരുന്നു . കൊലവിളിക്ക് സമാനമായ കുറിപ്പുകൾ ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റ് ചെയ്തിരുന്നു .ഫായിസ് ഫെയ്സ് ബുക്കിലൂടെ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നതായ വാർത്ത ജനം ടി വി പുറത്ത് വിട്ടിരുന്നു.
കൊല്ലപ്പെട്ട ആനന്ദിന്റെ മുഖം ചുവന്ന മഷികൊണ്ട് വെട്ടിയും ആനന്ദിന്റെ സുഹൃത്തിന്റെ മുഖം വട്ടത്തിൽ രേഖപ്പെടുത്തിയുമാണ് കൊലവിളി നടത്തിയത്. ഇതേ തുടർന്ന് ഗുരുവായൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫായിസിന്റെ ജാമ്യം ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് റദ്ദാക്കി . സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഈ മാസം പന്ത്രണ്ടാം തീയതി കോടതിയിൽ ഹാജരാകാനാണ് കോടതി നിർദ്ദേശം.