ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലെത്തും. ഷാംഗ്ഹായി കോർപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായും കൂടിക്കാഴ്ച്ച നടത്തും.
നരേന്ദ്രമോദി ചൈന സന്ദർശിക്കുകയും,ജിൻ പിംഗുമായി സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും ചെയ്ത ശേഷം ആദ്യമായിട്ടുള്ള എസ് സി ഒ സമ്മേളനമാണിത്.കഴിഞ്ഞ ദിവസമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയും,ചൈനയും ഷാംങ്ഹായ് കോപ്പറേഷനിലെ പ്രധാനപ്പെട്ട ശക്തികളാണെന്ന് അഭിപ്രായപ്പെട്ടത്.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളുടേയും പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. വുഹാനിലും സോച്ചിയിലും നടന്ന അനൗദ്യോഗിക കൂടിക്കാഴ്ച്ചയുടെ തുടർച്ചയായാണ് ഷീ ജിൻപിംഗുമായും വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച്ച നടത്തുന്നത്. എന്നാൽ പാകിസ്ഥാൻ പ്രധാനമന്ത്രി കാഖൻ അബ്ബാസിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനെ സംബന്ധിച്ച് വിവരങ്ങളില്ല.