തിരുവനന്തപുരം: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും വി.എം സുധീരൻ. കേരള കോൺഗ്രസിന് സീറ്റ് നൽകിയത് അട്ടിമറിയും ദുരൂഹവുമാണെന്ന് സുധീരൻ കുറ്റപ്പെടുത്തി. പ്രസിഡന്റായിരുന്നപ്പോൾ തനിക്കെതിരെ നീങ്ങിയവരാണ് അണികളുടെ വികാരം മാനിക്കാത്തതെന്നും സുധീരൻ പറഞ്ഞു. യുവനേതാക്കളും ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് എം.എം ഹസൻ രംഗത്തെത്തി. സീറ്റ് വേണമെന്ന കേരളാ കോൺഗ്രസിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നുവെന്ന് ഹസൻ പറഞ്ഞു.
മുന്നണി ശക്തിപ്പെടുത്താൻ നടപടി അനിവാര്യമായിരുന്നു. വി എം സുധീരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെപിസിസിസി പ്രസിഡന്റ് പറഞ്ഞു.