ന്യൂഡൽഹി: ഡൽഹിയിൽ നാല് അധോലോക ഭീകരരെ വധിച്ചു. ഡൽഹി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് നാല് അധോലോക ഭീകരർ കൊല്ലപ്പെട്ടത്. ദക്ഷിണ ഡൽഹിയിലെ ഛത്തർപൂർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
അധോലോക നേതാവ് രാജേഷ് ഭാരതിയുടെ സംഘാംഗങ്ങളാണ് കൊല്ലപ്പെട്ട ഭീകരർ. നിരവധി കേസുകളിൽ പ്രതിയായ ഇവരുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രാജേഷ് ഭാരതിയും കൊല്ലപ്പെട്ടതായാണ് സൂചന.
ഭീകരരോട് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവതെ അവർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് എൻഡവർ കാറും ഉപയോഗിച്ചിരുന്ന ആയുധങ്ങളും കസ്റ്റഡിയിലെടുത്തു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ആറ് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.