ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ കിംഗ്ഡാവോയിലായിരുന്നു കൂടിക്കാഴ്ച്ച. എസ്സിഒയിൽ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച.ഇരുവരും തമ്മിൽ തന്ത്രപ്രധാന കരാറുകളിൽ ഒപ്പിട്ടതായും സൂചനകളുണ്ട്. ചൈനയിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹവും സ്വീകരണം നൽകി.
രണ്ട് മാസം മുൻപ് മോദി, ഷി ചിൻപിംഗുമായി അനൗപചാരിക ഉച്ചകോടി നടത്തിയിരുന്നു. ചൈനയിലെ വുഹാനിലായിരുന്നു ഉച്ചകോടി. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിക്കാണ് ചൈനയിൽ തുടക്കം കുറിക്കുന്നത്.
പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് എസ്സിഒയുടെ ലക്ഷ്യങ്ങൾ. എട്ടുരാജ്യങ്ങൾക്കു പങ്കാളിത്തമുള്ള സമിതിയിൽ കഴിഞ്ഞ വർഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വം നേടിയത്. ചൈനയും റഷ്യയുമാണു പ്രധാനരാജ്യങ്ങൾ.