ന്യൂയോർക്ക് ; പാക് സൈന്യത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിനു മുന്നിൽ പാകിസ്ഥാനിലെ തന്നെ പഷ്തൂൺ തഹ്ഫൂസ് മൂവ്മെന്റ് പ്രവർത്തകരുടെ പ്രതിഷേധം.
ഭീകരരുടെ സഹായത്തോടെ തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ സൈന്യമെന്ന് പ്രവർത്തകർ ആരോപിച്ചു.ഭീകരർക്ക് സംരക്ഷണവും,പണവും നൽകി സൈന്യം സംരക്ഷിക്കുകയാണ്.അറിഞ്ഞിട്ടും, ഭരണകൂടവും ഈ സൈന്യത്തിനു കൂട്ടുനിൽക്കുന്നു.
പാകിസ്ഥാൻ സൈന്യത്തിനെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഐക്യരാഷ്ട്ര സഭ തയ്യാറാകണം.പാകിസ്ഥാനിലെ സാധാരണക്കാരായ നിരവധി ജനങ്ങളുടെ അവകാശങ്ങൾക്ക് മാത്രമല സ്വത്തിനും,ജീവനും പോലും പാക് സൈന്യം ഭീഷണിയുയർത്തുകയാണ്.
ഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിതമായ സ്വർഗമാക്കി മാറ്റിയതിനു പിന്നിൽ പാക് സൈന്യമാണെന്നും അവർ ആരോപിച്ചു.