തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ട് നൽകിയതിൽ സംസ്ഥാന കോൺഗ്രസിൽ കലാപം രൂക്ഷമാകുന്നതിനിടെ, കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ആരംഭിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം. ഉമ്മൻ ചാണ്ടി യോഗത്തിൽ പങ്കെടുക്കുന്നില്ല.
മുൻ നിശ്ചയിച്ച പ്രകാരം ആന്ധ്രയിലേക്ക് പോകേണ്ടതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു. രാജ്യസഭാ സീറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷൻ എം എം ഹസനും മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.