Kerala

കൊച്ചിയിൽ സ്‍കൂൾ ബസ് കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു

കൊച്ചി: മരടില്‍ ഡേകെയര്‍ വാന്‍ കുളത്തില്‍ വീണ് സ്‌കൂള്‍ 2 കുട്ടികളടക്കം മൂന്ന് മരണം. കിഡ്‌സ് വേള്‍ഡ് ഡേ കെയറിലെ വിദ്യാര്‍ത്ഥികളായ ആദിത്യന്‍, വിദ്യാലക്ഷമി, ആയ ലത ഉണ്ണി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരതരമായി തുടരുകയാണ്.

വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മരട് കിഡ്‌സ് വേള്‍ഡ് ഡേ കെയറില്‍ നിന്നും കുട്ടികളുമായി പോയ വാന്‍ കാട്ടിത്തറ ക്ഷേത കുളത്തിലേക്ക് തെന്നി മറിയുകയായിരുന്നു. അപകട സമയം 8 കുട്ടികളും ഡ്രൈവറും ആയയും മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. 5 കുട്ടികളെ പ്രദേശവാസികള്‍ ഉടന്‍ രക്ഷെപെടുത്തി.

നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. സമീപത്തെ പി. എസ്. മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് വയസ്സുകാരായ ആദിത്യന്‍, വിദ്യാലക്ഷമി, ആയ ലത ഉണ്ണി എന്നിവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ വാഹനത്തിലുണ്ടായിരുന്ന് മറ്റൊരു കുട്ടി ആന്‍ തെരേസ ഡ്രൈവര്‍ ബാബു എന്നിവര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച കുട്ടികളുടെയും ആയയുടെയും മൃദദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

599 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close