ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി എംഎല്‍എ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്കി.
കെജ്രിവാള് സ്ഥിരമായി നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതിനാലാണ് പരാതിയുമായി എഎപിയുടെ വിമത എംഎല്‍എ കപില്‍ മിശ്ര രംഗത്തെത്തിയത്.
നിയമസഭ സമ്മേളനങ്ങളില്‍ ഹാജരായി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് കെജ്രിവാളിനോട് ആവശ്യപ്പെടാന്‍ ലഫ്.ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
2017ല്‍ ഇരുപത്തിയേഴ് തവണ സഭ ചേര്‍ന്നു. എന്നാല്‍ കെജ്രിവാള് ആകെ ഏഴു തവണ മാത്രമാണ് സഭയില്‍ എത്തിയത്, 40 മാസം കെജ്രിവാള് സഭയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, കേസ് ബുധനാഴ്ച പരിഗണിക്കും.
കപില്‍ മിശ്ര ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ എഎപി സര്‍ക്കാരിന്റെ വക്താവ് തയാറായിട്ടില്ല.