Gulf

റമദാൻ അവധി ദിനങ്ങളിലെ പാർക്കിങ് വിവരങ്ങൾ ദുബായ് ആർ ടി എ പ്രഖ്യാപിച്ചു

ദുബായ്: റമദാൻ അവധി ദിനങ്ങളിലെ സൗജന്യ പാർക്കിങ് സംബന്ധിച്ച വിവരങ്ങൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിട്ടി പുറത്തു വിട്ടു. അവധി ദിവസങ്ങളിലെ പൊതു ഗതാഗത സമയക്രമവും അറിയിച്ചിട്ടുണ്ട്.

ഈ മാസം 14 -ാം തീയതി വ്യാഴാഴ്ച മുതൽ 17 ഞായറാഴ്ച വരെ 4 ദിവസങ്ങളിൽ ദുബായിലെ പൊതു പാർക്കിങ് ഇടങ്ങളിൽ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാം. എന്നാൽ, ബഹു നില പാർക്കിംഗ് സമുച്ചയങ്ങളിൽ ഈ സൗജന്യം ഉണ്ടാവില്ല.

വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മെട്രോ സർവീസിന്റെ സമയക്രമത്തിലും മാറ്റം ഉണ്ട്.

ജൂൺ 14 നു പുലർച്ചെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ 2 വരെ ഗ്രീൻ ലൈൻ മെട്രോ സർവീസ് നടത്തും. 15ന് രാവിലെ 10 മണിക്കാരംഭിക്കുന്ന ഗ്രീൻ ലൈൻ മെട്രോ സേവനം പിറ്റേന്ന് പുലർച്ചെ 2 മണി വരെ ഉണ്ടാവും. 16ആം തീയതി ശനിയാഴ്ച മുതൽ 18 തിങ്കൾ വരെ ഗ്രീൻ ലൈൻ മെട്രോ പുലർച്ചെ അഞ്ചര മുതൽ പിറ്റേന്ന് വെളുപ്പിന് രണ്ടു വരെ സേവനം നടത്തും.

റെഡ് ലൈൻ മെട്രോ സേവനം ഇനി പറയും പ്രകാരമാണ്. ജൂൺ 14 വ്യാഴാഴ്ച പുലർച്ചെ 5 മുതൽ പിറ്റേന്ന് വെളുപ്പിന് 2 മണി വരെ. 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ പിറ്റേന്ന് പുലർച്ചെ 2 മണി വരെ. ജൂൺ 16 ശനിയാഴ്ച മുതൽ 18 തിങ്കളാഴ്ച വരെ പുലർച്ചെ അഞ്ചു മണി മുതൽ പിറ്റേന്ന് വെളുപ്പിനെ രണ്ടു മണി വരെ. അവധി ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബസ് സർവീസ്, ബസ് സ്റ്റേഷൻ പ്രവർത്തന സമയവും ദീർഘിപ്പിച്ചിട്ടുണ്ട്.

211 Shares

Please scroll down for comments

Close
Close