കോട്ടയം: കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ തയ്യാറാണെന്ന് കോട്ടയം ഡിസിസി. കേരള കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ നിലനില്ക്കുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി കോണ്‍ഗ്രസ് നിലകൊള്ളും. കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ ഉടന്‍ നടപ്പാക്കുമെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ എന്ന കോടയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് കോട്ടയം ഡിസിസി. കേരളാകോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ പ്രതിഷേധം കോട്ടയത്ത് കാര്യമായി ഉണ്ടായില്ലെന്നും ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും യുഡിഎഫ് സ്ഥാനര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസിനെതിരെ കോട്ടയം ഡിസിസി പാസാക്കിയ പ്രമേയം നിലവില്‍ നിലനില്‍ക്കുന്നില്ലെന്നും നേതൃത്വങ്ങള്‍ ധാരണയില്‍ എത്തിയ സാഹചര്യത്തില്‍ ഇതിന് പ്രസക്തിയില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.