Kerala

പാർട്ടി പീഡനം സഹിക്കാനാകാതെ സിപിഎം നേതാവ് കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: പാർട്ടി പീഡനം സഹിക്കവയ്യാതെ എളംകുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വി.കെ കൃഷ്ണന്‍ കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സിപിഎം എളംകുന്നപ്പുഴ ലോക്കല്‍കമ്മറ്റിആണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ യാത്ര ബോട്ടില്‍ നിന്നും യാത്രക്കാര്‍ നോക്കിനില്‍ക്കെ കായലിലേക്ക് ചാടിയാണ് കൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഏതാനും മാസം മുമ്പ് അവിശ്വാസത്തിലൂടെ കൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.

2K Shares

Please scroll down for comments

Close
Close