ന്യൂഡൽഹി : ഹം ഫിറ്റ് ഹെ ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി. ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലിയുടെ വെല്ലുവിളി ഏറ്റെടുത്താണ് പ്രധാനമന്ത്രി യോഗ ചെയ്യുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
പഞ്ചഭൂതങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള വ്യായാമ മുറകളാണ് താൻ അനുവർത്തിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ട് മിനുട്ട് നീളുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി യോഗ ചെയ്യുന്നതിന്റെയും ധ്യാനിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്.
കർണാടക മുഖ്യമന്ത്രി കുമാര സ്വാമിയേയും ടേബിൾ ടെന്നീസ് താരം മണിക ബത്രയേയും പ്രധാനമന്ത്രി വെല്ലുവിളിച്ചിട്ടുണ്ട്.
ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ എന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് മെയ് 22ന് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോർ തന്നെയാണ് ഇതിന് തുടക്കം കുറിച്ചതും. പുഷ്-അപ് എടുക്കുന്ന വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനു ശേഷം കോഹ്ലി, ഋത്വിക് റോഷന്, ബാഡ്മിന്റണ്‍ താരം സെെന നെഹ്വാള് എന്നിവരെ ചലഞ്ചിന് വെല്ലുവിളിക്കുകയും ചെയ്തു.
Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature – Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
breathing exercises. #HumFitTohIndiaFit pic.twitter.com/km3345GuV2— Narendra Modi (@narendramodi) June 13, 2018
തുടർന്നാണ് സ്വന്തം വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഫിറ്റ്നസ് ചലഞ്ചിന് കോഹ്ലി മോദിയെ വെല്ലുവിളിച്ചത്. അധികം വൈകാതെ തന്നെ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചു. വെല്ലുവിളി സ്വീകരിച്ചതായും, വൈകാതെ വീഡിയോ പോസ്റ്റ് ചെയ്യുമെന്നുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
https://www.youtube.com/watch?v=J9Zi2lWA9wc