കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ വിദേശ കറൻസി വേട്ട.11 കോടിയുടെ വിദേശ കറൻസിയാണ് പിടികൂടിയത്. അഫ്ഗാൻ സ്വദേശി യൂസഫ് മുഹമ്മദ് സിദ്ദിഖ് ആണ് പിടിയിലായത്.
ഇന്നലെ പുറപ്പെടേണ്ട ഡൽഹി-കൊച്ചി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയിരുന്നു,യാത്രക്കാരെ ഇന്ന് പുലർച്ചെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ കയറ്റി വിടുന്നതിനു മുന്നോടിയായി പരിശോധന നടത്തുന്നതിനിടെയാണ് മുഹമ്മദ് സിദ്ദിഖ് പിടിയിലായത്.
ഡൽഹിയിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. അമേരിക്കൻ ഡോളറും സൗദി റിയാലുമാണ് പിടികൂടിയത്.രാജ്യത്ത് ഇത്രയും വിദേശ കറൻസി പിടികൂടുന്നത് ഇതാദ്യമായാണ് . പണം കടത്തിയതിനു പിന്നിൽ ആരാണെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്.