എറണാകുളം :പറവൂരില്‍ രണ്ടു ക്ഷേത്രങ്ങള്‍ കുത്തി തുറന്ന് മോക്ഷണം. തിരുവാഭരണങ്ങളും പണവും കവര്‍ന്നു. പറവൂര്‍ കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലും തൃക്കപുരം ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
https://www.youtube.com/watch?v=tEQ7RDpdcGE&feature=youtu.be
ശ്രീനാരായണ ക്ഷേത്ത്രിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമികമായി തിട്ടപ്പെടുത്തിയത്. തൃക്കപുരം ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം. ക്ഷേത്രങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്.
https://www.youtube.com/watch?v=deI2-sFGenU
ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു.