കൊല്ലം: കെ ബി ഗണേഷ് കുമാർ എംഎൽഎ യുവാവിനെ മർദ്ദിച്ചതായി പരാതി. കൊല്ലം അഞ്ചലിൽ ആണ് സംഭവം. യുവാവിന്റെ അമ്മയെ അസഭ്യം വിളിതച്ചതായുമാണ് പരാതി. അഞ്ചൽ അഗസ്ത്യക്കോട് വച്ചായിരുന്നു മർദ്ദനം.
മരണ വീട്ടിലേക്ക് വന്ന എംഎൽഎയുടെ വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.
അഗസ്ത്യക്കോട് അമ്പലംമുക്കിൽ പുലിയത്ത് വീട്ടിൽ 22 കാരനായ അനന്തകൃഷ്ണനും. മാതാവ് ഷീനക്കും നേരേയാണ് എംഎൽഎ മർദ്ദനവും അസഭ്യവർഷവും നടത്തിയത്. സാരമായി പരിക്കേറ്റ അനന്തകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, യുവാവ് തന്നെയാണ് മർദ്ദിച്ചതെന്ന് ഗണേഷ് കുമാറിന്റെ ഡ്രൈവർ ആരോപിച്ചു. ഇരുവരും പൊലീസിൽ പരാതി നൽകി.