കൊച്ചി: കൊച്ചി തീരത്ത് ഇന്ത്യന്‍ ചരക്ക് കപ്പലായ എം വി നളിനിക്ക് തീ പിടിച്ചു. കൊച്ചി തീരത്ത് നിന്ന് 14 .5 നോട്ടിക്കൽ മൈൽ ദൂരത്ത് നങ്കൂരമിട്ടു കിടക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റ ഒരാൾ മരിച്ചു. ദാമൻ ദിയു സ്വദേശി യോഗേഷ് കാഞ്ചി സോളങ്കിയാണ് മരിച്ചത്.
നാഫ്ത നിറച്ചിരുന്ന കപ്പലിന്റെ എഞ്ചിന് റൂമിൽ സ്ഫോടനത്തോടെ തീ പിടിക്കുക ആയിരുന്നു. നാവിക സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂർണമായും തകരാറിൽ ആയിരിക്കുകയാണ്. പ്രോപ്പൽഷന്‍ സംവിധാനവും തകരാറിലായി.
കപ്പലിൽ നിന്ന് ജീവനക്കാരെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് സന്ദേശം എത്തിയതിനെ തുടർന്ന് നാവികസേനയുടെ ഐഎന്‍എസ് കൽപ്പേനിയും സീ കിംഗ് എന്ന ഹെലികോപ്ടറും രക്ഷാ പ്രവർത്തനത്തിനായി എത്തി. കൂടാതെ കോസ്റ്റ് ഗാർഡിന്റെ ചാർലി എന്ന ബോട്ടും സംഭവ സ്ഥലത്തേക്ക് തിരിച്ചിരുന്നു.