തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് നേരെ പോലീസ് അതിക്രമം. തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനിലാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പോലീസ് മർദ്ദിച്ചെന്നാണ് പരാതി.
സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു മർദ്ദനമെന്നും ആരോപണമുണ്ട്. പൊലീസ് മർദ്ദനമേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ബിജെപി കൗൺസിലർമാരെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മർദ്ദനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയ്യാറായത്.