ഭുവനേശ്വർ ; അയ്യായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ശിലായുഗ അവശിഷ്ടങ്ങൾ ഒഡീഷയിൽ നിന്ന് കണ്ടെത്തി.
പ്രാചി നദീതീരത്തു നിന്നാണ് നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങൾ ൾ കണ്ടെത്തിയത്.ഭുവനേശ്വർ മേഖലയിലെ ആർക്കിയോളജിക്കൽ സർവ്വെ വിഭാഗ തലവൻ ഡിബി ഗർനായിക്കിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം .
കട്ടക്ക് ജില്ലയിലെ താൻല,പ്രാചി നദീ തടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഗവേഷണം.4,000,5,000 വർഷങ്ങൾക്കിടയിലുള്ള പുരാതന കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളാണ് നദീതീരത്ത് നിന്നും കണ്ടെത്തിയത്.പ്രാചീ നദീ തീരത്ത് പുരാതന കാലഘട്ടത്തിൽ ജനവാസ മുണ്ടായിരുന്നതിന്റെ തെളിവുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഗർനായിക്ക് പറഞ്ഞു.
ഇതിനു മുമ്പ് ഒറീസയിലെ ഗൊലബായ് സാസാൻ, ബാങ്-ഹരിരാജ്പൂർ, തലാഗർ, സുബാരായി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ ഗവേഷണത്തിലും ഇത്തരത്തിൽ പ്രാചീന അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു