മുംബൈ: യുഎസിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ തിരിച്ചെത്തി.
രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷം മുംബൈയിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഇന്ന് തന്നെ പരീക്കർ ഗോവയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
രോഗബാധിതനായി അമേരിക്കയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം മെയ് ആദ്യത്തോടെ ട്വിറ്ററിൽ തന്റെ മടങ്ങിവരവിനെ കുറിച്ച് അറിയിച്ചിരുന്നു.
മാര്‍ച്ചിലാണ് അദ്ദേഹത്തെ അമേരിക്കയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയത്. അതിനു മുമ്പ് മുംബൈയില്‍ ചികിത്സയിലായിരുന്നു.
മുഖ്യമന്ത്രി പരീക്കറിന്റെ ആരോഗ്യ നില മോശമാണെന്നും ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി വേണമെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തവേയാണ് പരീക്കറുടെ തിരിച്ചുവരവ്.